കേരളോത്സവം 2026 നവംബർ 7 മുതൽ 15 വരെ തീയതികളിലായി നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മത്സരാർത്ഥികൾ രജിസ്ട്രേഷൻ നടപടികൾ ഓണ്‍ലൈനായി പൂർത്തീകരിക്കേണ്ടതാണ്. മത്സരസമയക്രമത്തിനും വിശദവിവരങ്ങൾക്കും പഞ്ചായത്ത് വെബ്സൈറ്റ് പരിശോധിക്കുക.
കാഴ്ചപ്പാടും ദൗത്യവും

ജനകീയവും സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണത്തിനായുള്ള ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക പ്രതിബദ്ധത

👁️ കാഴ്ചപ്പാട്

സുതാര്യവും ജനസൗഹൃദപരവും പരിസ്ഥിതി സൗഹൃദവുമായ ഭരണത്തിലൂടെ സമഗ്ര വികസനം കൈവരിച്ച് മാതൃക ഗ്രാമപഞ്ചായത്തായി മാറ്റുക.

🎯 ദൗത്യം

അടിസ്ഥാന വികസനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കി ജനജീവിത നിലവാരം ഉയർത്തുക.

⚖️ ഗുണമേന്മ നയം

പ്രാദേശിക സര്‍ക്കാര്‍ എന്ന ആശയം പൂര്‍ണ്ണതയിലെത്തിക്കുന്നതിന് ജീവനക്കാരുടേയും ഭരണസമിതി അംഗങ്ങളുടേയും പൊതുജനങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ഗുണമേന്മ ഉറപ്പ് വരുത്തി പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സുതാര്യവും കാര്യക്ഷമവുമായ സേവനം ലഭ്യമാക്കി ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുകയാണ് ഗ്രാമപഞ്ചായത്തിന്റെ നയം.