കേരളോത്സവം 2026 നവംബർ 7 മുതൽ 15 വരെ തീയതികളിലായി നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മത്സരാർത്ഥികൾ രജിസ്ട്രേഷൻ നടപടികൾ ഓണ്‍ലൈനായി പൂർത്തീകരിക്കേണ്ടതാണ്. മത്സരസമയക്രമത്തിനും വിശദവിവരങ്ങൾക്കും പഞ്ചായത്ത് വെബ്സൈറ്റ് പരിശോധിക്കുക.
ഹരിത കര്‍മ്മ സേന

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്‍റെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .