കേരളോത്സവം 2026 നവംബർ 7 മുതൽ 15 വരെ തീയതികളിലായി നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മത്സരാർത്ഥികൾ രജിസ്ട്രേഷൻ നടപടികൾ ഓണ്‍ലൈനായി പൂർത്തീകരിക്കേണ്ടതാണ്. മത്സരസമയക്രമത്തിനും വിശദവിവരങ്ങൾക്കും പഞ്ചായത്ത് വെബ്സൈറ്റ് പരിശോധിക്കുക.
ഗ്രാമസഭ/വാർഡ് സഭ

ഗ്രാമസഭ / വാർഡ് സഭ – ഒറ്റനോട്ടത്തിൽ

ഒരു ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിന്റെ (വാർഡിന്റെ) വോട്ടർപട്ടികയിൽ പേരുള്ള എല്ലാവരും ചേർന്നതാണ് ഗ്രാമസഭ. മുനിസിപ്പാലിറ്റികളിൽ ഇതിനെ വാർഡ് സഭ എന്ന് പറയുന്നു. വാർഡിലെ ഓരോ വോട്ടറും ആ സഭയിലെ അംഗമാണ്.

പ്രധാന കാര്യങ്ങൾ

വിഷയംവിവരം
അംഗങ്ങൾവാർഡിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട എല്ലാ വോട്ടർമാരും
കൺവീനർഗ്രാമപഞ്ചായത്തിൽ വാർഡ് മെമ്പർ; മുനിസിപ്പാലിറ്റിയിൽ വാർഡ് കൗൺസിലർ. കടമ നിർവ്വഹിക്കാൻ കഴിയാതെ വന്നാൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ തൊട്ടടുത്ത വാർഡിലെ അംഗത്തെ കൺവീനറായി നിയമിക്കാം
അദ്ധ്യക്ഷൻഗ്രാമസഭ: പഞ്ചായത്ത് പ്രസിഡണ്ട് | വാർഡ് സഭ: മുനിസിപ്പൽ ചെയർപേഴ്‌സൺ
യോഗം വിളിക്കൽകൺവീനർ കൂടിയായ വാർഡ് അംഗത്തിന്റെ ഉത്തരവാദിത്വം
ക്വാറംആകെ വോട്ടർമാരുടെ 10 ശതമാനം. ക്വാറം തികയാതെ മാറ്റിവെച്ച യോഗത്തിന് 50 പേർ
പ്രത്യേക യോഗം10 ശതമാനത്തിൽ കുറയാത്ത വോട്ടർമാർ രേഖാമൂലം ആവശ്യപ്പെട്ടാൽ 15 ദിവസത്തിനകം കൺവീനർ യോഗം വിളിക്കണം
കോ-ഓർഡിനേറ്റർപഞ്ചായത്ത്/മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥൻ; കൺവീനറെ സഹായിക്കണം
ചോദ്യങ്ങൾ / നിർദ്ദേശങ്ങൾയോഗത്തിന് മുമ്പോ യോഗത്തിനിടയിലോ എഴുതി സമർപ്പിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ട്
പ്രമേയങ്ങൾസഭയുടെ അധികാരപരിധിയിലെ ഏത് വിഷയത്തിലും ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കാം

അദ്ധ്യക്ഷത വഹിക്കുന്നവരുടെ ക്രമം

  • ഗ്രാമപഞ്ചായത്ത്: പ്രസിഡണ്ട് → വൈസ് പ്രസിഡണ്ട് → കൺവീനർ
  • മുനിസിപ്പാലിറ്റി: ചെയർപേഴ്‌സൺ → ഡെപ്യൂട്ടി ചെയർപേഴ്‌സൺ അല്ലെങ്കിൽ ചെയർപേഴ്‌സൺ നിർദ്ദേശിക്കുന്ന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ → കൺവീനർ

അധികാരങ്ങളും ചുമതലകളും

A. പദ്ധതി ആസൂത്രണം, നിർവ്വഹണം

  • വികസന പദ്ധതികൾ രൂപപ്പെടുത്താൻ ആവശ്യമായ വിശദാംശങ്ങൾ ശേഖരിക്കാൻ സഹായിക്കുക.
  • നടപ്പാക്കേണ്ട പദ്ധതികളുടെയും വികസന പരിപാടികളുടെയും നിർദ്ദേശങ്ങൾ തയ്യാറാക്കി മുൻഗണന നിശ്ചയിക്കുക (കരട് പ്രോജക്ട് നിർദ്ദേശങ്ങൾ സഭയിൽ അച്ചടിച്ച് വിതരണം ചെയ്ത് പരിശോധിക്കണം).
  • പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ സഹായം, സൗകര്യങ്ങൾ, സന്നദ്ധസേവനം, പണം/സാധനങ്ങൾ എന്നിവ നൽകുകയും സമാഹരിക്കുകയും ചെയ്യുക.

B. പൊതുസൗകര്യ പദ്ധതികൾ

  • തെരുവുവിളക്കുകൾ, പൊതു ടാപ്പുകൾ, പൊതുകിണറുകൾ, പൊതുശുചിത്വ ഘടകങ്ങൾ, ജലസേചന സൗകര്യങ്ങൾ തുടങ്ങിയവ എവിടെ സ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുക.

C. മരാമത്ത് പണികൾ

  • പ്രദേശത്ത് നടപ്പാക്കിയതോ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പ്രവൃത്തികളുടെ എസ്റ്റിമേറ്റ്, സാമഗ്രികളുടെ ചെലവ് എന്നിവ അറിയുക (വിശദാംശങ്ങൾ സഭയിൽ വിതരണം ചെയ്യണം).
  • വികസന പരിപാടികൾ ഏറ്റെടുക്കുന്ന ഗുണഭോക്തൃ കമ്മിറ്റികളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.
  • നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പണികളുടെ വിശദമായ എസ്റ്റിമേറ്റ് വിവരങ്ങൾ ശേഖരിക്കുക.