കേരളോത്സവം 2026 നവംബർ 7 മുതൽ 15 വരെ തീയതികളിലായി നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മത്സരാർത്ഥികൾ രജിസ്ട്രേഷൻ നടപടികൾ ഓണ്‍ലൈനായി പൂർത്തീകരിക്കേണ്ടതാണ്. മത്സരസമയക്രമത്തിനും വിശദവിവരങ്ങൾക്കും പഞ്ചായത്ത് വെബ്സൈറ്റ് പരിശോധിക്കുക.
കേരളോത്സവം 2026

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്

കേരളോത്സവം 2026

2026 നവംബർ 7 മുതൽ 15 വരെ

കലാ-സാംസ്കാരിക രംഗങ്ങളിൽ കഴിവ് തെളിയിക്കാൻ ആഗ്രഹിക്കുന്ന ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളെ കേരളോത്സവം 2026-ലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

രജിസ്ട്രേഷൻ മത്സരഫലം/പോയിൻ്റ് പട്ടിക

യുവജനങ്ങളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തും സംയുകത്മായി കേരളോത്സവം 2026 സംഘടിപ്പിക്കുന്നത്.

മത്സരങ്ങളുടെ സമയക്രമം

തീയതി, മത്സര ഇനങ്ങൾ, വേദി എന്നിവ താഴെ നൽകുന്നു.

തീയതി
മത്സര ഇനങ്ങൾ
വേദി
രജിസ്ട്രേഷൻ അവസാന തീയതി

07/11/2026

ശനിയാഴ്ച

◆ ബാഡ്മിൻ്റണ്‍
പുല്ലൂസ് ബാഡ്മിൻ്റണ്‍ കോർട്ട്, പത്തനാപുരം
06/11/2026, 5 മണി വരെ

08/11/2026

ഞായറാഴ്ച

◆ രചനാ മത്സരങ്ങൾ
പഞ്ചായത്ത് കോണ്‍ഫറൻസ് ഹാൾ
07/11/2026, 5 മണി വരെ
◆ വോളിബോൾ
വെറ്റിലപ്പാറ
07/11/2026, 5 മണി വരെ
◆ നീന്തൽ മത്സരങ്ങൾ
ബ്ലൂ ഫാബ് സ്വിമ്മിംഗ് പൂൾ, കീഴുപറമ്പ് (മുറിഞ്ഞമാട്)
07/11/2026, 5 മണി വരെ

13/11/2026

വെള്ളിയാഴ്ച

◆ വടംവലി
വടക്കുംമുറി
12/11/2026, 5 മണി വരെ

14/11/2026

ശനിയാഴ്ച

◆ ചെസ്സ്
ജി.യു.പി.എസ് മൂർക്കനാട്
12/11/2026, 5 മണി വരെ
◆ പഞ്ചഗുസ്തി
ജി.യു.പി.എസ് മൂർക്കനാട്
12/11/2026, 5 മണി വരെ
◆ കലാമത്സരങ്ങൾ
ജി.യു.പി.എസ് മൂർക്കനാട്
12/11/2026, 5 മണി വരെ
◆ അത്‌ലറ്റിക്സ്
തെരട്ടമ്മൽ പഞ്ചായത്ത് സ്റ്റേഡിയം
12/11/2026, 5 മണി വരെ

15/11/2026

ഞായറാഴ്ച

◆ ഫുട്ബോൾ
തെരട്ടമ്മൽ പഞ്ചായത്ത് സ്റ്റേഡിയം
13/11/2026, 5 മണി വരെ
◆ ക്രിക്കറ്റ്
തെരട്ടമ്മൽ പഞ്ചായത്ത് സ്റ്റേഡിയം
13/11/2026, 5 മണി വരെ

പൊതുനിബന്ധനകൾ

  1. കേരളോത്സവ ഇനങ്ങളായ കലാ-കായിക മത്സരങ്ങൾക്ക് 2026 ഒക്ടോബർ 1 ന് 15 വയസ് തികഞ്ഞവർക്കും 40 വയസ് (01.10.1986 മുതൽ 01.10.2011 വരെ) കഴിയാത്തവരുമായ യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാനുള്ള അർഹതയുണ്ടായിരിക്കും.
  2. ദേശീയ യുവോത്സവ മത്സര ഇനങ്ങൾക്ക് 2026 ആഗസ്റ്റ് 17 ന് 15 വയസ് തികഞ്ഞവർക്കും 29 വയസ് (18.08.1997 മുതൽ 17.08.2011 വരെ) കഴിയാത്തവരുമായ യുവജനങ്ങൾക്ക് പങ്കെടുക്കുവാനുള്ള അർഹതയുണ്ടായിരിക്കും.
  3. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ താമസക്കാർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ.
  4. മത്സരാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
  5. രജിസ്ട്രേഷൻ സമയത്ത് വ്യക്തിഗത വിവരങ്ങളും മത്സര ഇനങ്ങളും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
  6. മത്സരാർത്ഥികൾക്ക് ക്ലബ്ബുകളുടെ പേരിലും വ്യക്തിഗതമായും മത്സരിക്കുന്നതിന് അവസരം നൽകിയിട്ടുണ്ട്. ക്ലബ്ബിന്റെ പേരിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുമ്പോൾ ക്ലബ്ബിന്റെ പേരും വിലാസവും കൃത്യമായും രേഖപ്പെടുത്തേണ്ടതാണ്.
  7. മത്സരഫലങ്ങൾ നിർണയിക്കുന്നതിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
  8. മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അനിവാര്യമായ മാറ്റങ്ങൾ വരുത്തുന്നതിനും സമയക്രമത്തിൽ ഭേദഗതി വരുത്തുന്നതിനുമുള്ള അധികാരം സംഘാടക സമിതിയിൽ നിക്ഷിപ്തമായിരിക്കും.
  9. ഔദ്യോഗിക മാനുവലിലെ വ്യവസ്ഥകൾക്കും സംഘാടക സമിതിയുടെ നിർദ്ദേശങ്ങൾക്കും വിധേയമായിട്ടായിരിക്കും മത്സരങ്ങൾ നടത്തുക.

യുവപ്രതിഭകളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കി കേരളോത്സവം വിജയിപ്പിക്കാം.