വാർഷിക പദ്ധതി
ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസന ലക്ഷ്യത്തോടെ ഓരോ സാമ്പത്തിക വര്‍ഷവും തയ്യാറാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖയാണ് പഞ്ചായത്ത് വാർഷിക പദ്ധതി. ജനങ്ങളുടെ ആവശ്യങ്ങളും പ്രദേശത്തിന്റെ വികസന സാധ്യതകളും വിലയിരുത്തിയാണ് പദ്ധതി രൂപീകരിക്കുന്നത്. ഗ്രാമസഭകളിലൂടെ ജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് മുന്‍ഗണനാപൂര്‍വം പദ്ധതികള്‍ തിരഞ്ഞെടുക്കുന്നു.
പ്രധാന പദ്ധതിമേഖലകള്‍
- റോഡ്, പാലം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം
- ആരോഗ്യവും ശുചിത്വ പ്രവര്‍ത്തനങ്ങളും
- കാര്‍ഷികം, മൃഗസംരക്ഷണം, ക്ഷീരവികസനം
- വനിതാ-ശിശു ക്ഷേമ പദ്ധതികള്‍
- വിദ്യാഭ്യാസവും യുവജന വികസന പ്രവര്‍ത്തനങ്ങളും
- ഭവന നിര്‍മ്മാണവും സാമൂഹ്യ സുരക്ഷാ പദ്ധതികളും
- പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്കരണവും
- പട്ടികജാതി-പട്ടികവര്‍ഗ വികസന പദ്ധതികള്‍
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍
- ഗ്രാമത്തിന്റെ സുസ്ഥിര വികസനം ഉറപ്പാക്കുക
- അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക
- സാമ്പത്തികവും സാമൂഹികവുമായ പുരോഗതി കൈവരിക്കുക
- പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക
- പ്രകൃതി വിഭവ സംരക്ഷണവും ഹരിത വികസനവും പ്രോത്സാഹിപ്പിക്കുക
വാർഷിക പദ്ധതികൾ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചും ജനപങ്കാളിത്തത്തോടെ രൂപീകരിച്ചും വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കപ്പെടുന്നു.